ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. യാതൊരുവിധ മുൻ പദ്ധതികളും ഇല്ലാതെ പെട്ടെന്ന് ഒരു അടിയന്തരാവസ്ഥയിൽ ഭഗവാനെടുക്കേണ്ടി വന്ന അവതാരമാണ് നരസിംഹം. അതുപോലെ തന്നെ ഏറ്റവും കുറച്ചു നേരം നീണ്ടുനിന്ന അവതാരവും നരസിംഹാവതാരമാണ്. ശത്രുസംഹാരത്തിനായി അവതരിച്ച ഉഗ്രമൂർത്തിയാണെങ്കിലു ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളർന്നു നരസിംഹമൂർത്തി പ്രത്യക്ഷനായത് അതിന് പ്രത്യക്ഷമായ ഉദാഹരണമാണ്.
നരസിംഹ ക്ഷേത്രദർശനം നടത്തുന്നതും ഭഗവാന് പാനക നിവേദ്യവും കഴിപ്പിക്കുന്നതും അതിവിശേഷകരമാണ്.
ഉഗ്രവീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം.
ക്ഷേത്രദർശന വേളയിൽ ജപിക്കേണ്ട മന്ത്രം ഇതാണ്.
നരസിംഹാവതാരം ത്രിസന്ധ്യാ നേരത്തായതിനാൽ, ആ സമയത്ത് ഭക്തിയോടെ നരസിംഹമൂർത്തിയെ ജപിക്കുന്നതും ക്ഷേത്രദർശനം നടത്തുന്നതും ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം.
Post Your Comments