News

റഷ്യയില്‍ കോണ്ടം വില്‍പ്പന കുതിച്ചുയരുന്നു

ഇതുവരെ ഉണ്ടാകാത്ത വില്‍പ്പനയാണ് ഇത്തവണ ഉണ്ടായതെന്ന് ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ വെളിപ്പെടുത്തല്‍

മോസ്‌കോ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന്, റഷ്യയില്‍ കോണ്ടം വില്‍പ്പന കുതിച്ചുയര്‍ന്നു. കോണ്ടം വില്‍പ്പന 170 ശതമാനം ഉയര്‍ന്നതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ കോണ്ടം വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയപ്പോഴാണ് ഇത്തവണ 170 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയത്.

Read Also : അഞ്ച് വര്‍ഷത്തിനിടെ സംഘടനയിൽ ചേർന്നത് അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍: വ്യക്തമാക്കി ആര്‍എസ്എസ്

ആര്‍ബിസിയുടെ കണക്ക് പ്രകാരം, ഏപ്രില്‍ ആദ്യം മുതല്‍ കോണ്ടം വില 15% വര്‍ദ്ധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ സ്റ്റോറുകളെ അറിയിച്ചിരുന്നു. മാര്‍ച്ച് ആദ്യ പകുതിയില്‍ കോണ്ടം വില്‍പ്പന 33% ഉയര്‍ന്നു. അതേ സമയം, 2022 മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 14,വരെ കോണ്ടം വില്‍പ്പന പ്രതിവര്‍ഷം 170% വര്‍ദ്ധിക്കുകയായിരുന്നു.

ഒമ്പത് ആഴ്ചകള്‍ക്കുള്ളില്‍ റഷ്യയില്‍ 1.3 ബില്യണ്‍ റുബിളുകള്‍ വിലമതിക്കുന്ന 4 ദശലക്ഷം കോണ്ടം പാക്കറ്റുകളാണ് വിറ്റഴിഞ്ഞത്. റഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈണ്‍ വ്യാപാരസ്ഥാപനമായ വൈല്‍ഡ്‌ബെരീസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന്, ഫാര്‍മസി മേഖലയില്‍ റഷ്യയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുതിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്ടം വ്യാപാരം ശക്തമായി നടക്കുന്നത്. ഒരുവര്‍ഷം 600 മില്യണ്‍ കോണ്ടമാണ് റഷ്യയില്‍ ഇറക്കുമതി ചെയ്യുന്നത്. കോണ്ടത്തിന് വില ഉയരാനും ലഭ്യത കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാലാണ് പലരും കോണ്ടം കെട്ടുകണക്കിനു വാങ്ങിച്ചുവച്ചിരിക്കുന്നന്നതെന്നാണ് റിപ്പോര്‍ട്ട്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button