![](/wp-content/uploads/2022/03/gold.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 4740 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന് 37920 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ ഇടിഞ്ഞിരുന്നുവെങ്കിലും ഇന്ന് രാവിലെ ആയപ്പോഴേക്കും വില വര്‍ധിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് ഇന്നലെ 1850 ഡോളറായിരുന്നു. ഇന്ന് രാവിലെ ഇത് 1927 ഡോളറിലേക്ക് ഉയര്‍ന്നു. ഇതോടെയാണ് കേരളത്തിലെ വിലനിലവാരവും ഉയര്‍ന്നത്.
Read Also : ചലച്ചിത്ര നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു, വഴിയാത്രക്കാരിക്കും ദാരുണാന്ത്യം
ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഇന്നും വില ഗ്രാമിന് 100 രൂപയാണ്. വെള്ളി ഗ്രാമിന് 73 രൂപയാണ് ഇന്നത്തെ വില.
Post Your Comments