Latest NewsNewsInternational

ഇന്ത്യയുടെ വിദേശ നയതന്ത്രത്തില്‍ പതറി ചൈന : ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചാരണം

ബീജിംഗ്: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍, ഇന്ത്യ സ്വീകരിച്ച വിദേശ നയതന്ത്രമാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങളില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ നയതന്ത്രത്തെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത് എത്തിയിരുന്നു.

Read Also : ഡാ​മി​ൽ പിതാവിനൊപ്പം കാണാതായ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി

ഇപ്പോള്‍, ഇന്ത്യയുടെ നയതന്ത്ര നീക്കം കണ്ട് ഏറ്റവും കൂടുതല്‍ അലോസരപ്പെടുന്നത് ചൈനയാണ്. ഇതിന് പിന്നാലെ, ഇന്ത്യയ്ക്കെതിരെ നുണപ്രചാരണങ്ങള്‍ നടത്തുകയാണ് ചൈന. ഇന്ത്യ-അമേരിക്ക രാജ്യങ്ങളുടെ പസഫിക്കിലെ നീക്കം, നാറ്റോയേക്കാള്‍ അപകടമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. ചൈനയുടെ ഉപ വിദേശകാര്യമന്ത്രി ലീ യൂചെംഗാണ് ഇന്ത്യ-അമേരിക്ക ബന്ധം അപകടമെന്ന് പരാമര്‍ശിച്ചത്.

‘സോവിയറ്റ് യൂണിയനെ പലതാക്കി ഛിന്നഭിന്നമാക്കിയത് നാറ്റോയാണ്. അവര്‍ റഷ്യക്ക് വന്‍ ഭീഷണിയാണ്. യുക്രെയ്ന്‍ റഷ്യക്കായി നിലകൊള്ളേണ്ട രാജ്യമായിരുന്നു’, ചൈനീസ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇതിനൊപ്പമാണ് പസഫിക്കിലെ നീക്കത്തെ ചൈന ഏറെ ഗുരതരമെന്ന് വിശേഷിപ്പിച്ചത്. തങ്ങളെ ലക്ഷ്യമിടുന്ന അമേരിക്ക, ഇന്ത്യയുടെ കരുത്തിനെ ഉപയോഗിക്കുകയാണെന്നും, പസഫിക്കിലെ സ്ഥിതി അമേരിക്ക യുദ്ധസമാനമാക്കുകയാണെന്നും, ക്വാഡ് സഖ്യം നാറ്റോയേക്കാള്‍ ശക്തവും അപകടവുമാണെന്നും ചൈന വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍, ചൈന ഏറെ ഭയക്കുന്നത് ഇന്ത്യയ്ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയെയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button