തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വ്യാജനോട്ട് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ആറ്റിങ്ങല്‍, കല്ലമ്പലം എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കരവാരം സ്വദേശി അശോക് കുമാര്‍, ആറ്റിങ്ങല്‍ സ്വദേശി ശ്രീവിജിത്ത് എന്നിവര്‍ പിടിയിലായി.
Read Also : ‘ചെറുപ്പക്കാരിയായ മുസ്ലിം പെണ്ണ് കാശ് കൊടുത്ത് സീറ്റ് വാങ്ങി’: എഎ അസീസിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം
മേഖലകളില്‍ കള്ളനോട്ട് കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി തിരുവനന്തപുരം റൂറല്‍ എസ്പിയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവരുടെ പക്കല്‍ നിന്നും 110 വ്യാജ നോട്ടുകള്‍, പ്രിന്റര്‍,നാല്‍പ്പത്തി അയ്യായിരം രൂപ എന്നിവ പിടിച്ചെടുത്തു. വീട്ടില്‍ നിന്നുമാണ് കള്ളനോട്ടുകളും പ്രിന്ററും പിടിച്ചെടുത്തത്.
നോട്ടടിച്ച ശേഷം ഇവര്‍ മറ്റ് സംസ്ഥാനത്തേക്ക് കടത്തിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Post Your Comments