പാട്‌ന: ലോകത്തിലെ ആദ്യത്തെ രാമായണ്‍ സര്‍വകലാശാല, ബീഹാറില്‍ യാഥാര്‍ത്ഥ്യമായി. രാമായണത്തെക്കുറിച്ചുള്ള അഞ്ച് വര്‍ഷത്തെ കോഴ്സും, ഉപനിഷത്തുകള്‍, വേദങ്ങള്‍, ഗീത എന്നിവയെക്കുറിച്ചുള്ള ആറ് മാസ കോഴ്സുകളുമാണ് സര്‍വകലാശാലയില്‍ ഉണ്ടായിരിക്കുകയെന്ന് മഹാബീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുനാല്‍ പറഞ്ഞു.
Read Also : ജെബി മേത്തർ സീറ്റ് വാങ്ങിയതാണെന്ന് പറഞ്ഞിട്ടില്ല, വാക്കുകളെ ചിലർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു: എ.എ അസീസ്
ബിഹാര്‍ പ്രൈവറ്റ് യൂണിവേഴ്സിറ്റി ആക്ട് 2013 പ്രകാരമാണ്, രാമായണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാല നിര്‍മ്മാണത്തിന് ക്ഷേത്രം ട്രസ്റ്റ്, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 10 ലക്ഷം രൂപ നല്‍കിയതായും കൊന്‍ഹര ഘട്ട് മഠം സര്‍വകലാശാലക്ക് 12.5 ഏക്കര്‍ ഭൂമി അനുവദിച്ചതായും കിഷോര്‍ കുനാല്‍ കൂട്ടിച്ചേര്‍ത്തു.
ജൂലൈ മുതല്‍ രാമായണ്‍ സര്‍വകലാശാല ബീഹാറില്‍ പ്രവര്‍ത്തനമാരംഭിക്കും. രാമായണത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ചുള്ള ഗവേഷണങ്ങള്‍ സര്‍വകലാശാലയില്‍ നടത്തുമെന്നും കാമ്പസില്‍ ഐടി, വൈഫൈ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിലബസില്‍ ജ്യോതിശാസ്ത്രം, ജ്യോതിഷം, ഹിന്ദു പുരാണങ്ങള്‍ എന്നിവയും തമിഴ് രാമായണം, മറാത്തി രാമായണം,വാല്‍മീകി രാമായണം തുടങ്ങിയ വിവിധ രാമായണ പഠനങ്ങളും ഉള്‍പ്പെടുമെന്ന് കുനാല്‍ പറഞ്ഞു.
Post Your Comments