മാഞ്ചസ്റ്റർ: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ വനിതാ ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം സെമിയിൽ. രണ്ടാം സീഡായ കൊറിയയുടെ ലീ സോഹി-ഷിന്‍ സെങ്ച്വന്‍ സഖ്യത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് ട്രീസയും ഗായത്രിയും സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ അട്ടിമറിജയം. സ്കോർ: 14-21, 22-20, 21-15.
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ വനിതാ ഡബിൾസ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ ജോഡിയാണ് ട്രീസയും ഗായത്രിയും. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ മുന്‍ ചാമ്പ്യനും ഇന്ത്യന്‍ ബാഡ്മിന്റൺ ടീം പരിശീലകനുമായ പി ഗോപീചന്ദിന്‍റെ മകളാണ് 19കാരിയായ ഗായത്രി. 18കാരിയായ ട്രീസയും ഗായത്രിയും കഴിഞ്ഞ വര്‍ഷമാണ് സഖ്യമായി കളിക്കാന്‍ ആരംഭിച്ചത്.
Read Also:- ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരീരഭാരം ഈസിയായി കുറയ്ക്കാം!
നേരത്തെ, സിംഗിള്‍സിലും ഗായത്രി കളിച്ചിരുന്നെങ്കിലും പിന്നീട് ഡബിള്‍സിലേക്ക് മാറുകയായിരുന്നു. അരങ്ങേറ്റ സീസണില്‍ കഴിഞ്ഞ വര്‍ഷം യൂബര്‍ കപ്പില്‍ തന്നെ ഇരുവരും മികവ് കാട്ടി വരവറിയിച്ചിരുന്നു. ഈ വര്‍ഷം ഒഡീഷയില്‍ നടന്ന സൂപ്പര്‍ 100ല്‍ കിരീടം നേടിയ ഇരുവരും ജനുവരിയില്‍ നടന്ന സയ്യിദ് മോദി ട്രോഫിയില്‍ റണ്ണേഴ്സ് അപ്പുമായിരുന്നു.
Post Your Comments