ലണ്ടന്‍: ലക്ഷങ്ങള്‍ ശമ്പളമുള്ള ടെക്കികള്‍ ഇപ്പോള്‍ ആശങ്കയിലാണ്. ഏത് നിമിഷവും ജോലിയില്‍ നിന്ന് പിരിച്ചു വിടാമെന്ന നിലയിലാണ് പല കമ്പനികളും. മുമ്പ്, സൂം കോളിലൂടെ ഒറ്റയടിക്ക് 900 ജീവനക്കാരെ പിരിച്ചുവിട്ട വിശാല്‍ ഗാര്‍ഗിന്റെ ബെറ്റര്‍ ഡോട്ട് കോം എന്ന കമ്പനി മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതാണ്. സംഭവത്തിന് പിന്നാലെ, ഇതേ കമ്പനി തന്നെ 3,000 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടിരുന്നു.
Read Also : ‘ആരിഫ്ഖാൻ നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഗവർണർ’: രൂക്ഷ വിമർശവുമായി കെ. സുധാകരൻ
എന്നാലിപ്പോള്‍ മറ്റൊരു ബ്രിട്ടീഷ് കമ്പനിയാണ് ഇതേ പ്രവൃത്തിയുമായി എത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ പി ആന്‍ഡ് ഒ ഫെറീസ് അവരുടെ 800 ജീവനക്കാരെ സൂം കോളിലൂടെ പിരിച്ചുവിടുകയായിരുന്നു. മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന സൂം കോള്‍ അവസാനിക്കുമ്പോഴേക്കും 800 ജീവനക്കാരെ ഒറ്റയടിക്ക് പറഞ്ഞുവിട്ടുവെന്നാണ് വിവരം.
മുന്‍കൂട്ടി അറിയിക്കാതെയാണ് പിരിച്ചുവിട്ടതെന്ന് ജീവനക്കാര്‍ ആരോപിച്ചു. എന്നാല്‍ ഇ-മെയില്‍, തപാല്‍, കൊറിയര്‍, ടെക്സ്റ്റ് മെസേജ് എന്നിവ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചിരുന്നുവെന്നാണ് കമ്പനി എക്‌സിക്യൂട്ടീവ് അവകാശപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 200 മില്യണ്‍ പൗണ്ടിന്റെ നഷ്ടത്തിലാണ് കമ്പനി ഓടിയിരുന്നത്. 800ഓളം പേരെ പിരിച്ചുവിടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments