ന്യൂഡൽഹി: ജപ്പാന്‍ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും. ആദ്യമായാണ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക സമ്മേളനത്തിനാണ് അദ്ദേഹം എത്തുന്നത്. ഉക്രൈന്‍ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവസാനമായി 2018 ല്‍ ടോക്കിയോയില്‍ വെച്ചാണ് ഇന്ത്യ-ജപ്പാന്‍ സമ്മേളനം നടത്തിയത്.
ഉക്രൈനിയന്‍ പ്രതിസന്ധിക്കിടെ എണ്ണ വിലയിലെ ആഘാതം പ്രധാന എണ്ണ ഉപഭോഗ രാജ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയിലാണ് കിഷിദയുടെ ഇന്ത്യാ സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നത്. ഇരു രാജ്യങ്ങളും ഉക്രൈന്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഫെബ്രുവരി 24നാണ് ഉക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ, പല രാജ്യങ്ങളും റഷ്യയ്ക്ക് മേല്‍ പല തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് എണ്ണ വില വര്‍ധവിന് കാരണമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഇന്ധന വിലയിലും കാര്യമായ വര്‍ധനവ് ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നു.
Post Your Comments