ഗാന്ധിനഗർ: ഭഗവദ് ഗീത സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ ബൈബിളും ഖുർആനും കൂടി പഠിപ്പിയ്ക്കണമെന്ന നിർദ്ദേശവുമായി കത്തോലിക്കാ ബോര്‍ഡ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘2022-23 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറുമുതല്‍ 12 വരെ ഭഗവദ് ഗീത അവതരിപ്പിക്കാനുള്ള തീരുമാനം ഒരു വിഷയമല്ല. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ മതബഹുസ്വരത കണക്കിലെടുക്കുമ്പോള്‍ ചെറിയ വിദ്യാര്‍ത്ഥികളുടെ മനസുകളില്‍ ലോകത്തെ പ്രധാന മതങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുര്‍ആന്റെയും അവെസ്തയുടെയും ബഹാഇയുടെയും ബൈബിളിന്റെയും തനാഖിന്റെയും തല്‍മൂദിന്റെയും ഗുരു ഗ്രന്ഥ് സാഹിബിന്റെയുമെല്ലാം രുചി പകര്‍ന്നുനല്‍കേണ്ടത് അനിവാര്യമാണ്’, കത്തിൽ പറയുന്നു.
‘എല്ലാവര്‍ക്കും സ്വന്തം വിശ്വാസവും ജീവിതരീതിയും ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരാനുള്ള, സ്വാതന്ത്ര്യമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ഒരു ഇന്ത്യയെ നമ്മള്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇന്ത്യ എപ്പോഴും എല്ലാവരെയും തുറന്ന കൈയോടെയാണ് സ്വീകരിച്ചിട്ടുള്ളത്. പകരമായി ഇന്ത്യ എന്ന മനോഹരമായ ആശയത്തിലേക്ക് സംഭാവനകളര്‍പ്പിക്കുകയാണ് അവരെല്ലാം ചെയ്തത്. അത് ലോകം പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്’, കത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments