Latest NewsNewsInternational

റഷ്യയെ സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരും: ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

കീവ്: യുക്രൈനിയന്‍ നഗരങ്ങളിലേക്കുള്ള റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. അധിനിവേശത്തിന്റെ തുടക്കം മുതൽ ചൈന റഷ്യക്കൊപ്പം നിലയുറപ്പിച്ച സാഹചര്യത്തിലാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റഷ്യയെ സഹായിച്ചാൽ ചൈന തിരിച്ചടി നേരിടേണ്ടി വരുമെന്നും അമേരിക്ക താക്കീത് ചെയ്തു.

യുദ്ധഭൂമിയിലെ തിരിച്ചടികളും പാശ്ചാത്യ രാജ്യങ്ങളുടെ ശിക്ഷാപരമായ ഉപരോധങ്ങളും ഉണ്ടായിരുന്നിട്ടും പുടിൻ വിട്ടുവീഴ്ച മനോഭാവം കാണിച്ചിട്ടില്ല. യുദ്ധം തുടരുകയാണ്. റഷ്യയുടെ സമ്പദ്‌വ്യവസ്ഥക്ക് കനത്ത തിരിച്ചടി നേരിട്ടാൽ ചൈന സഹായിക്കുമെന്ന് പുടിന്റെ സർക്കാർ പ്രതീക്ഷിക്കുന്നതായി വാർത്താ

ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. Read Also  :  വീട്ടില്‍ വെച്ച്‌ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു : അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

യുക്രെയ്നിലെ റഷ്യയുടെ നടപടിയെ അപലപിക്കാനോ അധിനിവേശമെന്ന് വിളിക്കാനോ ചൈന തയ്യാറായിട്ടില്ല. യുക്രെയ്നിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും എന്നാൽ, റഷ്യക്ക് നിയമപരമായ സുരക്ഷാ ആശങ്കകളുണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നും ചൈന പറയുന്നു. അതേസമയം, യുക്രെയ്നിൽ ഇതുവരെ 2,032 സാധാരണക്കാർക്ക് ദുരന്തം അനുഭവിക്കേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 780 പേർ കൊല്ലപ്പെടുകയും 1,252 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button