Latest NewsFootballNewsSports

കിരീട വരള്‍ച്ച: 40 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ മോശം സീസണിൽ യുണൈറ്റഡ്

മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗില്‍ നിന്നു കൂടി പുറത്തായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും വലിയ കിരീട വരള്‍ച്ച നേരിടുന്ന സീസണായി ഈ വര്‍ഷം മാറി. എല്ലാ ടൂര്‍ണമെന്റുകളിലും കൂടി ക്ലബ്ബിന് ഈ വര്‍ഷത്തെ വിജയശതമാനം വെറും 45 മാത്രമാണ്. 1989 -90 സീസണിന് ശേഷം ഇത്രയും താഴുന്നത് ഇതാദ്യമാണ്. 2017ല്‍ ജോസ് മൊറീഞ്ഞോയ്ക്ക് കീഴില്‍ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ശേഷം യൂറോപ്പിലെ മെച്ചപ്പെട്ട ട്രോഫി നേടാൻ മാഞ്ചസ്റ്ററിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞയാഴ്ചയായിരുന്നു ചാമ്പ്യൻസ് ലീഗില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തായത്. 40 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരു കിരീടമില്ലാത്ത ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടുന്നത്.

2017ല്‍ യൂറോപ്പാലീഗ് കിരീടം നേടിയ ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചുവര്‍ഷമായി വിഷമിക്കുകയാണ്. 1989 – 90 കാലയളവിന് ശേഷം വിജയശതമാനം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കുറവായതും ഈ സീസണിലാണ്. വിഖ്യാത പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ 2013ല്‍ വിരമിച്ച ശേഷം മൂന്ന് കിരീടം മാത്രമാണ് യുണൈറ്റഡിന് കഴിഞ്ഞത്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചതോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കരുതി. എന്നാല്‍, പ്രീമിയര്‍ ലീഗിലെ മുഖ്യ എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയ്ക്കും ലിവര്‍പൂളിനും പിന്നില്‍ പോകാനായിരുന്നു വിധി. ഈ സീസണില്‍ ആദ്യ നാലിലെങ്കിലൂം എത്താനുള്ള ശ്രമമാണ്.

Read Also:- ആൽമണ്ട് ബട്ടറിന്റെ ആരോഗ്യ ഗുണങ്ങൾ!

ഇതിനിടയില്‍, പരിശീലക സ്ഥാനത്ത് നിന്ന് സോള്‍ഷ്യറെ മാറ്റി റാല്‍ഫ് റാംഗ്നിക്കിനെ ഇടക്കാല പരിശീലകനാക്കിയെങ്കിലും വെസ്റ്റ്ഹാമിനെയും മിഡില്‍സ്ബറോയെയും പോലെയുള്ള ടീമിനോട് തോല്‍ക്കാനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിധി. ഫെര്‍ഗൂസന്‍ പരിശീലകനായിരുന്നപ്പോള്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ ഇതുപോലൊരു അവസ്ഥയിൽ കടന്നുപോയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button