Life Style

വേനല്‍ക്കാലത്ത് ഈ ഏഴ് കാര്യങ്ങള്‍ ശ്രദ്ധിക്കുക

വെള്ളം ധാരാളം കുടിക്കുക

വേനല്‍ക്കാലത്ത് വെള്ളം ധാരാളം കുടിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം ദിവസവും കുടിക്കുക. വെള്ളം കുടിക്കാത്ത പക്ഷം നിങ്ങള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് അത് നയിക്കും.

പഴങ്ങള്‍ ധാരാളം കഴിക്കുക

വെള്ളം കഴിഞ്ഞാല്‍ മറ്റൊന്നാണ് പഴങ്ങള്‍. വേനല്‍ക്കാലത്ത് പഴങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രമിക്കുക. മാമ്പഴം, മുന്തിരി, ആപ്പിള്‍,തണ്ണിമത്തന്‍ അങ്ങനെ വേണ്ട എല്ലാതരം പഴങ്ങളും കഴിക്കാം. പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ജലാംശവും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പഴങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂടുന്നു.

തണലുകളില്‍ നില്‍ക്കാന്‍ ശ്രമിക്കുക

പുറത്തിറങ്ങേണ്ടി വരുമ്പോള്‍ കഠിനമായ വെയിലിനെ പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിക്കുക. വെയിലത്തിറങ്ങുമ്പോള്‍ തൊപ്പിയോ കുടയോ ഉപയോഗിച്ച് തല മറയ്ക്കുക.

സൂര്യാഘാതം സൂക്ഷിക്കുക

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് സൂര്യാഘാതമാണ്. ചൂട് കനക്കുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കുക. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും. ഈ മണിക്കൂറുകളില്‍ പുറം ജോലികളിലേര്‍പ്പെടുകയോ, റോഡിലൂടെ നടക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.

ആഹാരം ഒഴിവാക്കരുത്

നിശ്ചിത ഇടവേളകളില്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉച്ചഭക്ഷണം ഒഴിവാക്കരുത്.

ചര്‍മ്മത്തെ സംരക്ഷിക്കുക

വേനല്‍ക്കാലത്ത് ചര്‍മ്മത്തിന് കൂടുതല്‍ പരിചരണം ആവശ്യമാണ്. വെയിലത്തിറങ്ങുമ്പോഴെല്ലാം സണ്‍സക്രീന്‍ ലോഷന്‍ പുരട്ടാന്‍ ശ്രമിക്കുക. അതുപോലെ യുവി പ്രൊട്ടക്ഷന്‍ ലോഷന്‍ പുരട്ടാനും ശ്രദ്ധിക്കുക.

രോഗങ്ങളെ കരുതിയിരിക്കുക

വേനല്‍ക്കാലത്ത് ചൂടുകൊണ്ടുണ്ടാകുന്ന നേത്രരോഗങ്ങളും ഉണ്ടാകാം. കണ്ണിന് അലര്‍ജി, ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന ചെങ്കണ്ണ്, കണ്‍കുരു, കണ്ണിനുണ്ടാകുന്ന വരള്‍ച്ച എന്നിവയാണ് പ്രധാനമായും പിടിപെടുക. ഇതില്‍ വൈറസ് ബാധയാലുള്ള ചെങ്കണ്ണ് പിടിപെട്ടാല്‍ അത് രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button