കീവ്: യുക്രെയ്നുമായി യുദ്ധം അവസാനിപ്പിക്കുന്നതിന്, സമാധാന കരാറില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി മുഖാമുഖം സംസാരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. സമാധാന കരാറുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനെ വിളിച്ച് പുടിന്‍ സമാധാനകരാറിന് മുന്നോടിയായുള്ള വിവരങ്ങള്‍ അറിയിച്ചു. തുര്‍ക്കിയുമായി നടത്തിയ സംഭാഷണത്തില്‍, നാറ്റോ പ്രവേശം ഉള്‍പ്പെടെ റഷ്യയുടെ ആവശ്യങ്ങള്‍ രണ്ട് വിഭാഗങ്ങളായി തിരിച്ചു.
Read Al;so : 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാം: അനുമതി നൽകി സൗദി കായിക മന്ത്രാലയം
ആദ്യത്തെ നാല് ആവശ്യങ്ങള്‍ നയതന്ത്രപരമായ കാര്യങ്ങളായതിനാല്‍ യുക്രെയ്ന് നിറവേറ്റാന്‍ പ്രയാസമില്ലെന്നാണ് തുര്‍ക്കിയുടെ വിലയിരുത്തല്‍.
എന്നാല്‍, രണ്ടാമത്തെ വിഭാഗം ആവശ്യങ്ങള്‍ അംഗീകരിക്കുക യുക്രെയ്നെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്. ഈ കാര്യങ്ങള്‍ ധാരണയിലെത്തുന്നതിനു മുന്‍പാണ്, മുഖാമുഖ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പുടിന്‍ അറിയിച്ചത്. അതേസമയം, റഷ്യന്‍ പ്രസിഡന്റിനെ കാണാനും ചര്‍ച്ച നടത്താനും തയ്യാറാണെന്ന് സെലെന്‍സ്‌കി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments