KollamNattuvarthaLatest NewsKeralaNews

കോ​ട​തി ആ​മീനെയും പ്രോ​സ​സറെയും ആ​ക്ര​മി​ച്ചു : യു​വാ​വ് അറസ്റ്റിൽ

മ​തി​ലി​ല്‍ ന​മ്പാ​ര​ത്ത്മു​ക്കി​ല്‍ വി​ള​യി​ല്‍ വീ​ട്ടി​ല്‍ അ​ഭി​ഷേ​ക് ബാ​ബു (36) ആ​ണ് അറസ്റ്റിലായത്

അ​ഞ്ചാ​ലും​മൂ​ട്: കു​ടും​ബ​കോ​ട​തി വാ​റ​ന്‍റ്​ ന​ട​പ്പാ​ക്കാ​ന്‍ വ​ന്ന കോ​ട​തി ആ​മീനെയും പ്രോ​സ​സറെയും ആ​ക്ര​മി​ച്ച യു​വാ​വ് പൊലീസ് പി​ടി​യി​ല്‍. മ​തി​ലി​ല്‍ ന​മ്പാ​ര​ത്ത്മു​ക്കി​ല്‍ വി​ള​യി​ല്‍ വീ​ട്ടി​ല്‍ അ​ഭി​ഷേ​ക് ബാ​ബു (36) ആ​ണ് അറസ്റ്റിലായത്. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സാണ് ഇയാളെ പിടികൂടിയത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ച​വ​റ കു​ടും​ബ കോ​ട​തി​യി​ല്‍ അ​ഭി​ഷേ​കി​ന്‍റെ ഭാ​ര്യ ന​ല്‍കി​യ പ​രാ​തി​യി​ലെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ എ​ത്തി​യ കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​യ ഷി​ജു​കു​മാ​റി​നെ​യും കോ​ട​തി ജീ​വ​ന​ക്കാ​ര​നെ​യു​മാ​ണ് അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

Read Also : മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം

അ​ഞ്ചാ​ലും​മൂ​ട് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി. ​ദേ​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, അ​നി​ല്‍കു​മാ​ര്‍ എ.​എ​സ്.​ഐ മാ​രാ​യ ഓ​മ​ന​ക്കു​ട്ട​ന്‍, രാ​ജേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റി​മാ​ന്‍ഡ്​​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button