Latest NewsKeralaNews

സ്ത്രീകൾക്കെതിരെ ബലപ്രയോഗം പാടില്ല: പോലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് ഗവർണർ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്നും അവരെ കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീകള്‍ മാത്രമല്ല ആര്‍ക്കെതിരേയും അതിക്രമം നടത്താന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയില്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ല. സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കുന്നില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും, വിഷയത്തില്‍ തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Read Also  :  വി​തു​ര​യി​ൽ നാ​ലം​ഗ ക​ള്ള​നോ​ട്ട് സം​ഘം അറസ്റ്റിൽ : 40,500 രൂ​പ പി​ടി​ച്ചെ​ടു​ത്തു

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരായ പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് കല്ലായിയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സര്‍വേ കല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button