KeralaLatest NewsNews

ദുബായില്‍ നിന്ന് കാര്‍ഗോയില്‍ ഫാനെത്തി : ബോക്‌സ് തുറന്നപ്പോള്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണം

കരിപ്പൂര്‍: ദുബായില്‍ നിന്ന് കാര്‍ഗോയില്‍ ഫാന്‍ എത്തി. കസ്റ്റംസ് സംശയിച്ച് ബോക്‌സ് തുറന്നു നോക്കിയപ്പോള്‍, ഫാനിനുള്ളില്‍ ലക്ഷങ്ങളുടെ സ്വര്‍ണം കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ ആറിനാണ് ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേയ്ക്ക്, മലപ്പുറം ഓമാനൂര്‍ സ്വദേശിയുടെ പേരില്‍ കാര്‍ഗോ വഴി ലഗേജ് എത്തിയത്.

യാത്രയ്ക്കൊപ്പം കൊണ്ടുവരാതെ എത്തിയ ബാഗേജ് കൈപ്പറ്റാന്‍ കഴിഞ്ഞ ദിവസമാണ് ഉടമ എത്തിയത്. ഉടമയുടെ സാന്നിധ്യത്തില്‍ കാര്‍ഗോ കസ്റ്റംസ് പരിശോധന നടത്തിയപ്പോഴാണ് ഫാനിന്റെ യന്ത്ര ഭാഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 814 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. നിലവില്‍ ഇതിനു 41.13 ലക്ഷം രൂപ വിലവരും. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ സിനോയ് മാത്യു, സൂപ്രണ്ട് പ്രവീണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button