ദോഹ: വിദ്യാലയങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ച് ഖത്തർ. രാജ്യത്തെ സ്കൂളുകളിലും, കിന്റർഗാർട്ടണുകളിലും ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്ച്ച മുതൽ ഇളവ് അനുവദിക്കാനാണ് തീരുമാനം. ഖത്തറിലെ പൊതു, സ്വകാര്യ സ്കൂളുകളിലും, കിന്റർഗാർട്ടണുകളിലും പന്ത്രണ്ടും, അതിൽ താഴെയും പ്രായമുള്ള വിദ്യാർത്ഥികൾക്ക് മാസ്കുകൾ ഒഴിവാക്കാൻ അനുവാദം നൽകി. മാസ്കുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവയുടെ ഉപയോഗം തുടരാമെന്നും അധികൃതർ വ്യക്തമാക്കി.
വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് ആഴ്ച്ച തോറുമുള്ള ആന്റിജൻ റാപിഡ് ടെസ്റ്റ് (വീടുകളിൽ നിന്ന് നടത്തുന്ന) മുൻനിശ്ചയിച്ച നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് തുടരാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾ മറ്റെല്ലാ കോവിഡ് മുൻകരുതലുകളും പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Read Also: പെൺവാണിഭ സംഘം പിടിയിൽ: ഒരാൾ അറസ്റ്റിൽ, ടെലിവിഷൻ താരം ഉൾപ്പെടെ 3 സ്ത്രീകളെ രക്ഷപ്പെടുത്തി
Post Your Comments