Latest NewsSaudi ArabiaNewsInternationalGulf

ഉംറ വിസയിൽ എത്തുന്ന തീർത്ഥാടകർ കാലാവധി അവസാനിച്ച ശേഷം തിരിച്ചു പോയില്ലെങ്കിൽ കനത്ത പിഴ: സൗദി

മക്ക: ഉംറ വിസയിൽ എത്തുന്ന തീർത്ഥാടകർ കാലാവധി അവസാനിച്ച ശേഷം തിരിച്ചു പോയില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന് സൗദി. ഓരോ തീർത്ഥാടകനും 25,000 റിയാൽ തോതിൽ ഉംറ കമ്പനി പിഴ അടക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. സൗദി പാസ്‌പോർട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഇമ്രാൻ ഖാനെ താഴെയിറക്കാൻ ശ്രമിച്ചാൽ ചാവേറായി പ്രതിപക്ഷത്തെ മുഴുവൻ വകവരുത്തും : പാക് മന്ത്രിയുടെ ഭീഷണി

ഉംറ തീർഥാടകരുടെ വിസ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ഉംറ കമ്പനികൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് പാസ്പോർട്ട് വിഭാഗം ചൂണ്ടിക്കാട്ടി.

നിയമലംഘനം നടത്തിയ 208 ഉംറ കമ്പനികൾക്ക് പാസ്‌പോർട്ട് വിഭാഗം പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. 240 ഉംറ കമ്പനികൾക്കെതിരെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.

Read Also:  അഴിമതി വിരുദ്ധ ഹെല്‍പ്പ്ലൈനിൽ ഞാൻ ഉണ്ടാകും’: പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button