IdukkiLatest NewsKeralaNattuvarthaNews

കാട്ടുപോത്തിനെ വേട്ടയാടിയ കേസ് : ഒരാള്‍ കൂടി അറസ്റ്റില്‍

അടിമാലിയില്‍ വാടകക്ക് താമസിക്കുന്ന ബൈസണ്‍വാലി മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്‍റണിയാണ് (49) പൊലീസ് പിടിയിലായത്

അടിമാലി: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിൽ. അടിമാലിയില്‍ വാടകക്ക് താമസിക്കുന്ന ബൈസണ്‍വാലി മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്‍റണിയാണ് (49) പൊലീസ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

ഇറച്ചി ഉണങ്ങിയ പനമ്പ്, ഫ്രിഡ്ജ്, മുറിക്കാനുപയോഗിച്ച കത്തി, കറിവെക്കാന്‍ ഉപയോഗിച്ച പത്രങ്ങള്‍ എന്നിവ ജിമ്മിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍, കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് അറിയിച്ചു.

Read Also : ‘എന്നെ കൊന്നിട്ട് വസ്തു എടുത്തോ’: യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്

മച്ചിപ്ലാവ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബിനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സുധാമോള്‍ ഡാനിയേല്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ അന്‍വര്‍, ഷെജില്‍, ജോബി, വാച്ചര്‍ അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നല്‍കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button