കൊല്ലം : അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ കൊട്ടാരക്കരയില്‍ വ്യാപക നാശനഷ്ടം. കൊട്ടാരക്കര ചന്തമുക്കിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ശക്തമായ കാറ്റില്‍ നിരവധി തെങ്ങുകള്‍ കടപുഴകി വീണു. വീടുകളുടെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നു പോയി. ചന്തമുക്കില്‍ സ്ഥാപിച്ചിരുന്ന ഷാമിയാന പന്തല്‍ കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി വൈദ്യുതി കമ്പികള്‍ക്ക് മേല്‍ പതിച്ചു. കാറ്റ് വീശിയത് പകല്‍ ആയിരുന്നെങ്കിലും ഭാഗ്യം കൊണ്ട് ജനങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി മാറിയതിന് പിന്നാലെ, കൊല്ലം ജില്ലയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ പശ്ചാത്തലത്തില്‍, ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പകല്‍ നേരങ്ങളില്‍ കനത്ത ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്.
Post Your Comments