KeralaLatest NewsNews

റഹീമിനെ സ്ഥാനാര്‍ഥി ആയി നിശ്ചയിക്കാന്‍ പാര്‍ട്ടി കാണിച്ച നിശ്ചയദാര്‍ഢ്യത്തിന് സല്യൂട്ട് അര്‍ഹിക്കുന്നു: മുഹമ്മദലി

ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഒരൊറ്റ മുസ്‌ലിം അംഗം പോലുമില്ല എന്നോര്‍ക്കണം.

കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവു വന്ന സീറ്റിലേക്ക് മുസ്‌ലിം പ്രാതിനിധ്യം പരിഗണിക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എ.പി. വിഭാഗം യുവജന നേതാവും എസ്.എസ്.എഫ് മുന്‍ സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂര്‍. മുസ്‌ലിം അപരവത്കരണം അപകടകരമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന നാളുകളില്‍ തന്നെ റഹീമിനെ രാജ്യസഭാ സ്ഥാനാര്‍ഥി ആയി നിശ്ചയിക്കാന്‍ പാര്‍ട്ടി കാണിച്ച നിശ്ചയദാര്‍ഢ്യം തീര്‍ച്ചയായും സല്യൂട്ട് അര്‍ഹിക്കുന്നുവെന്ന് മുഹമ്മദലി ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കര്‍ണാടക ഹൈകോടതിയുടെ ഹിജാബ് നിരോധനം മാധ്യമങ്ങളില്‍ കത്തിനില്‍ക്കുന്ന ദിവസം തന്നെ, എ. എ. റഹീം എന്ന യുവനേതാവിനെ രാജ്യസഭയിലേക്ക് അയക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചു എന്നത് യാദൃച്ഛികമാകാം. പക്ഷേ ഇന്നേരത്ത് മുസ്‌ലിം സമുദായത്തോട് ഇമ്മട്ടില്‍ ഐക്യപ്പെടാന്‍ സി.പി.ഐ.എമ്മിന് മാത്രമേ കഴിയൂ എന്ന് പറയാതെ വയ്യ.

മുസ്‌ലിം എന്ന പരിഗണനയിലല്ല സി.പി.ഐ.എം റഹീമിന് രാജ്യസഭാ സീറ്റ് നല്‍കിയത് എന്നുറപ്പാണ്. അങ്ങനെ ജാതിയും മതവും നോക്കി രാജ്യസഭാ സീറ്റ് വീതം വെക്കുന്ന ശീലം ആ പാര്‍ട്ടിക്കില്ലല്ലോ. എ. എ. റഹീം മതം പ്രാക്ടീസ് ചെയ്യുന്ന ഒരാളല്ല എന്നും വ്യക്തമാണ്. പക്ഷെ രാജ്യസഭയില്‍ എളമരം കരീം ഉണ്ടായിരിക്കെ തന്നെ ജനനം കൊണ്ട് മുസ്‌ലിമായ മറ്റൊരാളെ കൂടി സി.പി.ഐ.എം ഉപരിസഭയില്‍ എത്തിക്കുന്നു എന്നത് ചെറിയ കാര്യമല്ല.

ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള ഏക സി.പി.ഐ.എം അംഗവും മുസ്‌ലിം ആണല്ലോ. മുസ്‌ലിം അപരവത്കരണം അപകടകരമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന നാളുകളില്‍ തന്നെ റഹീമിനെ രാജ്യസഭാ സ്ഥാനാര്‍ഥി ആയി നിശ്ചയിക്കാന്‍ പാര്‍ട്ടി കാണിച്ച നിശ്ചയദാര്‍ഢ്യം തീര്‍ച്ചയായും സല്യൂട്ട് അര്‍ഹിക്കുന്നു. മറുഭാഗത്ത് കോണ്‍ഗ്രസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

Read Also: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചെെനീസ് വിദേശകാര്യ മന്ത്രി

ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഒരൊറ്റ മുസ്‌ലിം അംഗം പോലുമില്ല എന്നോര്‍ക്കണം. സമുദായത്തിന്റെ തലയിലെ തട്ടം പോലും ഭരണകൂടവും ന്യായാസനവും ചേര്‍ന്ന് ഊരിവാങ്ങുന്ന കാലത്ത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് പ്രഖ്യാപിക്കാനെങ്കിലും ഒരു മുസ്‌ലിമിനെ രാജ്യസഭയില്‍ അയക്കാന്‍ തയാറാകുമോ കോണ്‍ഗ്രസ് നേതൃത്വം? പ്രതീക്ഷിക്കാന്‍ വകയില്ല. അമ്മട്ടില്‍ മുസ്‌ലിം സമുദായത്തോട് പുറംതിരിഞ്ഞു നില്‍പ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button