Latest NewsIndia

വർഗീയ സംഘർഷത്തിന് കാരണമാകും! ‘ദ കശ്മീർ ഫയൽസ്’ സിനിമ നിരോധിക്കണമെന്ന് എഐയുഡിഎഫ് മേധാവി

ഗോവ, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചിത്രം നിരോധിക്കണമെന്ന അജ്മലിന്റെ ആഹ്വാനം.

ന്യൂഡൽഹി: 1990-ൽ നടന്ന, കശ്മീരി പണ്ഡിറ്റ് വംശഹത്യയുടെ നേർക്കാഴ്ചയായ വിവേക് ​​അഗ്നിഹോത്രിയുടെ ദി കാശ്മീർ ഫയൽസ് നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന, കശ്മീരി പണ്ഡിറ്റ് പലായനത്തിലേക്ക് ആണ് സംവിധായകൻ ഈ സിനിമയിലൂടെ വെളിച്ചം വീശുന്നത്. അതേസമയം, ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവനും അസമിലെ ധുബ്രി എംപിയുമായ ബദ്‌റുദ്ദീൻ അജ്മൽ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.

അതിന് അദ്ദേഹം പറയുന്ന കാരണം, ഇത് വർഗീയ സംഘർഷത്തിന് കാരണമാകുമെന്നാണ്. വർഗീയ സംഘർഷം ഒഴിവാക്കാൻ, കേന്ദ്ര സർക്കാരും അസം സർക്കാരും ചിത്രം നിരോധിക്കണമെന്ന് എഐയുഡിഎഫ് മേധാവി ബദറുദ്ദീൻ അജ്മൽ പറഞ്ഞു. താൻ സിനിമ കണ്ടിട്ടില്ലെന്ന് പറഞ്ഞ എംപി, വിവാദ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ തന്നെ, ഇന്നത്തെ ഇന്ത്യയിലതല്ല സ്ഥിതിയെന്നും ചൂണ്ടിക്കാട്ടി.

‘ഞാൻ കശ്മീർ ഫയൽസ് കണ്ടിട്ടില്ല. ഇത് വർഗീയ സംഘർഷത്തിന് കാരണമാകുമെന്നതിനാൽ കേന്ദ്രസർക്കാരും അസം സർക്കാരും ഇത് നിരോധിക്കണം’ – അസം എംപി മാധ്യമങ്ങളോട് പറഞ്ഞു. ഗോവ, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചിത്രം നിരോധിക്കണമെന്ന അജ്മലിന്റെ ആഹ്വാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button