Latest NewsCinemaBollywoodNewsIndiaEntertainment

തിയേറ്ററുകളിൽ ആളെ നിറച്ച് ‘ദി കശ്മീർ ഫയൽസ്’: സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി 8 സംസ്ഥാനങ്ങൾ

ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ ഇതുവരെയില്ലാത്ത കാഴ്ചയാണ് കാണുന്നത്. സൂപ്പർതാരങ്ങളില്ലാത്ത ഒരു കൊച്ചു ചിത്രം തിയേറ്ററുകളിൽ ജനങ്ങളെ നിറയ്ക്കുന്നു. വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ആദ്യ വാരാന്ത്യ കളക്ഷൻ 27.15 കോടി രൂപയായിരുന്നു. ഏകദേശം 630 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യം റിലീസ് ചെയ്‌തതെങ്കിലും രാജ്യത്തുടനീളം കൂടുതൽ പ്രദർശനങ്ങൾ നടത്താൻ ആളുകളുടെ മികച്ച പ്രതികരണങ്ങൾ കാരണമായി.
വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് ജനം ആർത്തിരമ്പിയെത്തി.

Also Read:മിസൈൽ പാക്കിസ്ഥാനിൽ പതിച്ചത് സാങ്കേതിക പിഴവ് മൂലം, അന്വേഷണം പുരോഗമിക്കുന്നു: രാജ്‍നാഥ് സിംഗ്

കൂടുതൽ ആളുകളെ തിയേറ്ററുകളിൽ എത്തിക്കുന്നതിനായി നിരവധി സംസ്ഥാനങ്ങൾ ദി കശ്മീർ ഫയൽസ് എന്ന സിനിമയുടെ നികുതി ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ എട്ട് സംസ്ഥാനങ്ങളിലാണ് വിനോദ നികുതി ഒഴിവാക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, ഗോവ, ത്രിപുര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്. നികുതി ഒഴിവാക്കിയതിനോടൊപ്പം, സിനിമ കാണുന്നതിന് സംസ്ഥാനത്തെ പോലീസുകാർക്ക് അവധി നൽകുമെന്നും മധ്യപ്രദേശ് അറിയിച്ചു.

‘ദി കശ്മീർ ഫയൽ’സിനെ നികുതി രഹിതമാക്കി മാറ്റുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ അറിയിച്ചിരുന്നു. പ്രഖ്യാപനം വന്നതിനു ശേഷം, എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ’80കളിലും 90കളിലും കശ്മീരിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥയാണ് കശ്മീർ ഫയൽസ് എന്ന സിനിമയിലൂടെ വ്യക്തമാകുന്നത്. എല്ലാ കശ്മീരി പണ്ഡിറ്റുകൾക്കും അവരുടെ ഭൂമിയും സ്വത്തുക്കളും തിരികെ ലഭിക്കുമെന്നും അവിടെ സ്ഥിരതാമസമാക്കാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ സംസ്ഥാനത്ത് സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്’, അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button