പഞ്ചസാര മധുരത്തിന് വേണ്ടി മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം. പഞ്ചസാര ഉപയോഗിച്ച് വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ അറിയാം.
പഞ്ചസാരയും(30 ഗ്രാം) നാരങ്ങാനീരും(10 എംഎല്) വെള്ളവും(150 എംഎല്) ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്താല്‍ മുഖത്തെ രോമവളര്‍ച്ച കുറയ്ക്കാനാകും. പഞ്ചസാര-നാരങ്ങാനീര് മിശ്രിതം മുഖത്തു തേച്ചു പിടിപ്പിച്ച് 15 മിനുട്ടിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ ഫലപ്രദമായ മാറ്റം ഉണ്ടാകും.
Read Also : ഡീസൽ വാഹനങ്ങൾക്കുള്ള ഹരിത നികുതിയിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കി
പഞ്ചസാരയും(ഒരു കപ്പ്) ഓറഞ്ച് നീരും(ടേബിള്‍ സ്പൂണ്‍) തേനും(ഒരു ടേബിള്‍ സ്പൂണ്‍) ഒലിവെണ്ണയും(ഒരു ടേബിള്‍ സ്പൂണ്‍) ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ചാല്‍ ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാനാകും. ഇത് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ചശേഷം കഴുകി കളയുക.
ചുണ്ടുകള്‍ക്ക് നിറം വരാനും വരണ്ട ചുണ്ടുകളെ മാറ്റിമറിക്കാനും പഞ്ചസാര ചുണ്ടില്‍ തേക്കുന്നത് നല്ലതാണ്. കാല്‍പ്പാദത്തിലെ വിണ്ടുകീറല്‍ പ്രശ്നത്തിനും പഞ്ചസാര ഉപയോഗിച്ച് പരിഹാരമുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കുറച്ചു തുള്ളി ഒലിവ് എണ്ണയും കൂടി വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് നന്നായി തേക്കുക. പത്തു മിനിട്ടിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്താല്‍, കാല്‍പ്പാദം നന്നായി മൃദുവാകും.
Post Your Comments