
ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ഭക്ഷണമായ ഓട്‌സ് കൊണ്ട് പല വിഭവങ്ങളുമുണ്ടാക്കാന്‍ സാധിയ്ക്കും. ഓട്‌സ്, തേങ്ങ എന്നിവ കലര്‍ത്തി രുചികരമായ ഓട്‌സ് -തേങ്ങാ ദോശയുണ്ടാക്കാം. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കാം.
ചേരുവകൾ
അരിപ്പൊടി-1 കപ്പ്
ഗോതമ്പുപൊടി-1 കപ്പ്
ഓട്‌സ് പൊടിച്ചത്-1 കപ്പ്
തേങ്ങ-കാല്‍ കപ്പ്
പച്ചമുളക്-2
കുരുമുളക്-അര ടേബിള്‍ സ്പൂണ്‍
ഉപ്പ്
നല്ലെണ്ണ
മല്ലിയില
Read Also : കാര്യസിദ്ധി ഹനുമാൻ മന്ത്രങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം പൊടികളെല്ലാം പാകത്തിനു വെള്ളമുപയോഗിച്ചു കലര്‍ത്തുക. നല്ല മയത്തില്‍ കലര്‍ത്തിയെടുക്കണം. ഇതിലേയ്ക്ക് പച്ചമുളക്, തേങ്ങ, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്തിളക്കുക.
ഒരു തവ ചൂടാക്കി ഇതിലേയ്ക്ക് മാവൊഴിച്ചു പരത്തുക. വശത്ത് എണ്ണ തൂവുക. ഇരുവശവും മറിച്ചിട്ടു ചുട്ടെടുക്കാം. ഓട്‌സ് -തേങ്ങാ ദോശ റെഡി.
Post Your Comments