Life Style

ചുട്ടുപൊള്ളുന്ന വേനലില്‍ ഈ അഞ്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കാം

 

കേരളത്തില്‍ കടുത്ത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. സാധാരണ, 34 മുതല്‍ 36 വരെ ഡിഗ്രി ചൂടാണ് മാര്‍ച്ച് മാസത്തില്‍ ഉണ്ടാകാറുള്ളത്. പക്ഷേ, ഇത്തവണ താപനില 38.7 ഡിഗ്രി കടന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. കൊല്ലം പുനലൂരില്‍ 38.7ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ 38.6 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

സംസ്ഥാനത്ത് വേനല്‍ ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതമേല്‍ക്കാനും സൂര്യതാപത്തിനും സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും കര്‍ശന മുന്നറിയിപ്പുകളാണ് നല്‍കുന്നത്.

കാലാവസ്ഥ മാറുന്നതിന് ഒപ്പം ഭക്ഷണകാര്യത്തിലും ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ഈ ചൂടുകാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചുവടെ:

ചായ, കാപ്പി:

ചൂടുകാലത്ത് ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് ചായയോ കാപ്പിയോ കുടിക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും അതുപോലെ മലബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇവ കുടിക്കുന്നത് ഉറക്കകുറവ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

മോര്, കരിമ്പ് ജ്യൂസ്, തുടങ്ങിയ ശീതളപാനീയങ്ങള്‍ വേനല്‍ക്കാലത്ത് നല്ലതാണ്

എണ്ണമയമുള്ള ഭക്ഷണങ്ങള്‍:

ചൂടുകാലത്ത് എണ്ണമയമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണം ദഹിക്കാന്‍ സമയം എടുക്കും. വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. വേവിച്ച പയറും ധാന്യങ്ങളും അടക്കമുള്ളവ കഴിക്കുന്നത് വളരെ നല്ലതാണ്.

ഇഞ്ചി:

ചൂടുകാലത്ത് ഇഞ്ചി ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് ഇഞ്ചി കൂടുതലായി കഴിക്കുന്നത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.

വെളുത്തുള്ളി:

വേനല്‍ക്കാലത്ത് നാം ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് വെളുത്തുള്ളി. അമിതമായി ഉപയോഗിച്ചാല്‍ വയറിളക്കം ഉണ്ടാകുന്നതിന് കാരണമാകുന്നതായി പറയപ്പെടുന്നു. അതിനാല്‍ വെളുത്തുള്ളിയുടെ അളവ് കുറയ്ക്കാന്‍ മറക്കരുത്.

മദ്യപാനം:

കടുത്ത ചൂടുകാലത്ത് മദ്യപാനം കര്‍ശനമായും ഒഴിവാക്കണം. ഈ വിപരീത കലാവസ്ഥയില്‍ മദ്യം ശരീരത്തിന് പല ദോഷങ്ങളും വരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button