Latest NewsNewsIndia

കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ബികിയെ വെടിവെച്ച് കൊലപ്പെടുത്തി അസം പോലീസ്

ഗുവാഹത്തി: കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി അസം പോലീസ്. 20 കാരനായ മുഹമ്മദ് ബികി അലിയാണ് പോലീസിന്റെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്ത് വെച്ചായിരുന്നു സംഭവം. അലിയെ ബലാത്സംഗ കേസിൽ തെളിവെടുപ്പിനായി എത്തിച്ചതായിരുന്നു പോലീസ്. ഇതിനിടെ, ഒപ്പമുണ്ടായിരുന്ന പോലീസ് സംഘത്തെ ആക്രമിച്ച ശേഷം അലി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് തടയാൻ പോലീസ് അലിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. യുവാവിന്റെ ശരീരത്ത് നിന്നും നാല് വെടിയുണ്ടകൾ കണ്ടെടുത്തു. വെടിയേറ്റ ഉടൻ തന്നെ അലിയെ പോലീസ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചായിരുന്നു മരണം. അലിയുടെ ആക്രമണത്തിൽ, ഗുവാഹത്തിയിലെ പാൻബസാർ വനിതാ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള പോലീസ് ഓഫീസർ ട്വിങ്കിൾ ഗോസ്വാമിക്ക് പരിക്കേൽക്കുകയും ചെയ്തു. കാലിനും കൈക്കും നിസാര പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത് ശർമ്മ വ്യക്തമാക്കി.

Also Read:തിരുവനന്തപുരം ലോ കോളേജ് സഘർഷം: സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര്

പതിനാറുകാരിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് അലി. നാല് കൂട്ടുപ്രതികളുമുണ്ട്. പെൺകുട്ടി പരാതി നൽകി ഒരാഴ്ച കഴിഞ്ഞ് കഴിഞ്ഞാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16 ന് ആണ് അലിയും കൂട്ടരും പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. കൂട്ടുപ്രതികളും ഇതിന്റെ വീഡിയോ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി, പെൺകുട്ടിയോട് തങ്ങൾ വിളിക്കുന്നിടത്ത് വരാൻ പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന്, 19ന് ഗുവാഹത്തിയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് പ്രതികൾ പെൺകുട്ടിയെ വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button