NattuvarthaKeralaNews

കാര്യസിദ്ധി ഹനുമാൻ മന്ത്രങ്ങൾ

ആത്മീയ സാധനയിലൂടെ മറ്റാർക്കും എത്താനാകാത്ത കൊടുമുടികൾ സ്പർശിച്ച ഭഗവാനാണ് ശ്രീഹനുമാൻ. ഈ ഭഗവാനെ പ്രീതിപ്പെടുത്താൻ ചൊല്ലുന്ന മന്ത്രങ്ങൾക്ക് എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്നതിനുള്ള ശക്തിയുണ്ട്. മാത്രമല്ല, ആ വ്യക്തികളെ മാരുതി ദേവൻ വിജയതിലകം അണിയിക്കും. ഒരു കാര്യം, അത്യാഗ്രഹവും ദുർവിചാരങ്ങളും ഇല്ലാതെ നേർവഴിക്ക് പോകുന്നവരെ മാത്രമേ ആഞ്ജനേയ സ്വാമി അനുഗ്രഹിക്കൂ. അല്ലാത്തവരെ ചിലപ്പോൾ ശിക്ഷിച്ചെന്നു വരും.

പ്രകൃത്യാ തന്നെ ഏറ്റവും ദയാലുവും വായുവേഗത്തിൽ പ്രസാദിക്കുകയും ചെയ്യുന്ന ഭഗവാനാണ് ശ്രീഹനുമാൻ. ഭക്തർ ന്യായമായ എന്ത് ആവശ്യപ്പെട്ടാലും ആഞ്ജനേയൻ നിഷ്പ്രയാസം സാധിച്ചുതരും. സങ്കടം പറഞ്ഞാൽ പരിഹരിച്ചു തരും. ഇതിനെല്ലാം ഉതകുന്ന, ഏർപ്പെടുന്ന എന്ത് കാര്യത്തിലും വിജയം സമ്മാനിക്കുന്ന അതിശക്തിമായ ഒന്നാണ് കാര്യസിദ്ധി ഹനുമാൻ മന്ത്രങ്ങൾ.
ഇവിടെ കാര്യം എന്ന പദത്തിന്റെ അർത്ഥം ദൗത്യം എന്നാണ്. സിദ്ധിയെന്നാൽ സാക്ഷാത്ക്കാരം അല്ലെങ്കിൽ വിജയം. നിങ്ങളുടെ ഹൃദയത്തെ മഥിക്കുന്ന ഒരു പ്രശ്നത്തിന്റെ പരിഹാരം. അല്ലെങ്കിൽ ദൗത്യത്തിന്റെ വിജയം എന്ന് പൊരുൾ. എന്ത് കാര്യമായാലും ആഗ്രഹിക്കുന്നവർ അതിനു വേണ്ടി കഠിനാദ്ധ്വാനം നടത്തുന്നതിനൊപ്പം ഈ മന്ത്രം കൂടി തികഞ്ഞ ഭക്തി വിശ്വാസത്തോടെ ജപിച്ചാൽ വിജയം തീർച്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button