Latest NewsBollywoodNewsIndiaEntertainment

‘സത്യത്തിന്‍റെ ധീരമായ ആവിഷ്കരണം’: ദ കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി അമിത് ഷാ

ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ പ്രമേയമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചിത്രം സത്യത്തിന്റെ ധീരമായ ആവിഷ്ക്കരണമാണെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗവും അസഹനീയമായ വേദനയും പോരാട്ടവുമാണ്, ചിത്രം ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. സംവിധായകൻ വിവേക് അഗ്‌നിഹോത്രി, അനുപം ഖേർ, പല്ലവി ജോഷി എന്നിവരുൾപ്പെടെ ചിത്രത്തിന്റെ നിർമ്മാതാക്കളും അഭിനേതാക്കളും അടങ്ങുന്ന സംഘം അമിത് ഷായെ സന്ദർശിച്ചിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.

നടിയുടെ പരാതി പരിഗണിക്കാനാവില്ല: ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരായ പരാതിയില്‍ തെറ്റുകളുണ്ടെന്ന് ബാര്‍ കൗണ്‍സില്‍

‘ഇന്ന് ‘ദ കശ്മീർ ഫയൽസ്’ ടീമിനെ കണ്ടു. സ്വന്തം രാജ്യത്തുനിന്നും വീടുവിട്ടിറങ്ങാൻ നിർബന്ധിതരായ കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗത്തിന്റെയും അസഹനീയമായ വേദനയുടെയും പോരാട്ടത്തിന്റെയും കഥ ഈ സിനിമയിലൂടെ ലോകം മുഴുവൻ അറിഞ്ഞു. ഇത് വളരെ പ്രശംസനീയമായ ഒരു ശ്രമമാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. ചരിത്രപരമായ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും സമൂഹത്തെയും രാജ്യത്തെയും ബോധവൽക്കരിക്കാനും ഇത് സഹായകമാകും,’ അമിത് ഷാ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button