പാരീസ്: തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ ലയണൽ മെസി അതിയായിട്ട് ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. ക്ലബിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ലയണല്‍ മെസി ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ തിരികെ പഴയ ക്ലബിലെത്താനാണ് മെസിയുടെ ശ്രമം.
മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി താരത്തിന്റെ തിരിച്ചുവരവിനു വേണ്ടി ബാഴ്സയെ ബന്ധപ്പെട്ടതായി എല്‍ ചിരിക്റ്റോ ടിവി റിപ്പോർട്ട് ചെയ്യുന്നു. ആഗസ്റ്റ് അഞ്ചിനായിരുന്നു മെസ്സി ബാഴ്‌സലോണ വിട്ടത്. എന്നാല്‍, സ്‌പെയിനില്‍ നിന്നും ഫ്രാന്‍സിലേക്ക് ചേക്കേറിയ മെസിക്ക് പിഎസ്ജിക്കായി മികച്ച പ്രകടനം നടത്താന്‍ കഴിയുന്നില്ല.
Read Also:- മുട്ടവെള്ളയുടെ ആരോഗ്യ ഗുണങ്ങൾ!
ഈ സീസണില്‍ ഫ്രഞ്ച് ലീഗിലെ അസിസ്റ്റ് വേട്ടക്കാരില്‍ മുന്നിലുള്ള ലയണല്‍ മെസി സീസണിലുടനീളം പതിനൊന്ന് അസിസ്റ്റും ഏഴു ഗോളുകള്‍ക്കാണ് നേടിയിട്ടുള്ളത്. എന്നാല്‍, തന്റെ പഴയ ഫോമിന്റെ അടുത്തു പോലുമെത്താന്‍ കഴിയാത്തതു കൊണ്ടാണ് താരം തിരിച്ചു വരവിനുള്ള സാധ്യതകള്‍ തേടുന്നത്. കഴിഞ്ഞ സമ്മറില്‍ രണ്ടു വര്‍ഷത്തെ കരാറാണ് പിഎസ്ജിയുമായി മെസി ഒപ്പിട്ടത്.
Post Your Comments