ബംഗളൂരു: ഹിജാബ് നിരോധന വിധി വന്നതോടെ കർണാടകയിലെ സ്കൂളുകളിൽ നിന്ന് പെൺകുട്ടികൾ ഇറങ്ങിപ്പോയി. പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളാണ് മടങ്ങിപ്പോയത്. കര്‍ണാടക യാദ്ഗിറിലെ കെംബാവി സര്‍ക്കാര്‍ പിയു കോളേജിലെ 35 വിദ്യാര്‍ത്ഥിനിളാണ് ഇറങ്ങിപ്പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹിജാബ് നിരോധനം ദേശീയ തലത്തിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കുന്നത്. സംഭവത്തിൽ ചെന്നൈയിലെ ന്യു കോളേജ് വിദ്യാര്‍ത്ഥിനികളും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇന്ന് രാവിലെയായിരുന്നു ഇന്ത്യൻ മതേതരത്വത്തെ നിലനിർത്തുന്ന വിധി വന്നത്.
ഹിജാബ് നിര്‍ബന്ധിത മതാചാരത്തിന്റെ ഭാഗമല്ലെന്നും, യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിര്‍ക്കാനാകില്ലെന്നുമാണ് കോടതി വിഷയത്തിൽ വിലയിരുത്തിയത്. ഹിജാബ് നിരോധനം മതാചാരത്തിന്റെ ഭാഗമാണെന്നോ ഭരണഘടന ഉറപ്പ് നല്‍കുന്ന സംരക്ഷണത്തിന്റെ ലംഘനമാണെന്നോ ഇപ്പോള്‍ വിലയിരുത്താന്‍ കഴിയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Post Your Comments