Latest NewsNewsInternational

നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉക്രൈനില്‍ കാള്‍മാര്‍ക്‌സ് അനുസ്മരണ ദിനം ആചരിച്ച് കമ്മ്യൂണിസ്റ്റുകാര്‍

അമേരിക്കയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉക്രൈന്‍ ഭരണകൂടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അരിവാള്‍ ചുറ്റിക അടക്കമുള്ള ചിഹ്നങ്ങളും നിരോധനമേര്‍പ്പെടുത്തിയെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.

കീവ്: റഷ്യ അധിനിവേശനത്തിനിടെ നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഉക്രൈനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റാലി നടത്തി. ഉക്രൈനിലെ വിമത പ്രദേശമായ ഖെഴ്‌സനിലാണ് കാള്‍മാര്‍ക്‌സ് അനുസ്മരണ ദിനത്തിന്റെ ഭാഗമായാണ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം സംഘടിപ്പിത്. 2015 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും, തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ഇതാദ്യമായാണ് ഉക്രൈനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റാലി നടത്തുന്നത്.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

എന്നാൽ, നിരോധിക്കപ്പെട്ട ചെങ്കൊടിയും അരിവാള്‍ ചുറ്റികയുമെല്ലാം റാലിയില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തി. വംശീയ വിദ്വേഷം ഉണര്‍ത്തല്‍, മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റം തുടങ്ങിയ കാരണങ്ങള്‍ ആരോപിച്ചായിരുന്നു 2015ല്‍ ഉക്രൈന്‍ കോടതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. അമേരിക്കയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉക്രൈന്‍ ഭരണകൂടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അരിവാള്‍ ചുറ്റിക അടക്കമുള്ള ചിഹ്നങ്ങളും നിരോധനമേര്‍പ്പെടുത്തിയെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button