മണിപ്പൂർ: ഇന്ത്യയിൽ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ്. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സ്ത്രീകൾ ഇത്തവണ തങ്ങളുടെ വോട്ടിടാവകാശം രേഖപ്പെടുത്തിയിരുന്നു. യു.പി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ, കഴിഞ്ഞതിനേക്കാൾ സ്ത്രീ വോട്ടർമാരുടെ വോട്ടുകൾ ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചു. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ബി.ജെ.പി സർക്കാർ പരാജയമാണെന്ന കോൺഗ്രസിന്റെ വാദം രാജ്യത്തെ സ്ത്രീകൾ തന്നെ തള്ളിക്കളയുന്ന കാഴ്ചയാണ് ഫലം വന്നപ്പോൾ കണ്ടത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, കോൺഗ്രസിൽ ക്യാമ്പിൽ പലതരത്തിലുള്ള ചർച്ചകളും നടന്നു. അതിലൊന്നാണ്, ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് എന്താണ് എന്നത്. മുൻ സർക്കാരുകളെ അപേക്ഷിച്ച് ക്ഷേമ നയങ്ങളിൽ കൃത്യമായ വ്യക്തതയുള്ളത് ബി.ജെ.പിക്കാണ്. മെച്ചപ്പെട്ട റേഷൻ വിതരണത്തെക്കുറിച്ച് സ്ത്രീകൾ ബോധവതികളാണ്. പ്രത്യേകിച്ച് പാൻഡെമിക് മാസങ്ങളിൽ, ബി.ജെ.പി സർക്കാർ കൂടെ നിന്നിട്ടുണ്ടെന്ന കാര്യം സ്ത്രീകൾക്കും അറിവുള്ളതാണ്.
ഭക്ഷ്യസുരക്ഷ, എൽ.പി.ജി സിലിണ്ടറുകൾ, വീട് നിർമാണം, എൽ.ഇ.ഡി ലൈറ്റുകൾ, നേരിട്ടുള്ള പണമിടപാട് തുടങ്ങിയ നിരവധി പദ്ധതികളുടെ ക്ഷേമം ഓരോ കുടുംബത്തിലും എത്തിക്കുക എന്ന കാര്യത്തിൽ കോൺഗ്രസിനെ അപേക്ഷിച്ച് ബി.ജെ.പി ആണ് കൂടുതൽ ശ്രദ്ധ നൽകിയത്. അവർ അതിൽ വിജയിക്കുകയും ചെയ്തു. സ്ത്രീകളുടെ സുരക്ഷയെയും സുരക്ഷിതത്വത്തെയും കുറിച്ച് പ്രതിപക്ഷം വാചാലരാകുമ്പോൾ, പ്രവർത്തിയിലൂടെ ബി.ജെ.പി സർക്കാർ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ചെയ്തത്. പ്രത്യേകിച്ച് യു.പിയിൽ.
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്ന ‘ആന്റി റോമിയോ’ സ്ക്വാഡുകൾ പോലുള്ള പദ്ധതികൾ നടപ്പിലാക്കിയതോടെ, യു.പിയിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ തോത് കുറഞ്ഞു. സ്ത്രീകളുമായി നേരിട്ട് സംവാദം നടത്തി, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗി സർക്കാരിന് സാധിച്ചിരുന്നു. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. ബേഠി ബച്ചാവോ, ബേഠി പഠാവോ മുതൽ സ്വച്ഛ് ഭാരത്, ഉജ്ജ്വല യോജന വരെയുള്ള പദ്ധതികളുമായി സ്ത്രീകളെ തങ്ങളോട് അടുപ്പിക്കാൻ ബി.ജെ.പിക്ക് സാധിച്ചുവെന്ന് ചുരുക്കം.
Post Your Comments