ബാഗ്ദാദ് : ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയാ താരത്തെ സഹോദരൻ വെടിവെച്ച് കൊന്നു. ഇറാഖിലെ പ്രശസ്ത സോഷ്യൽ മീഡിയാ താരവും പൊതുപ്രവർത്തകയുമായ ഇമാൻ സമി മഗ്ദിദിനെയാണ് ദുരഭിമാനത്തിന്റെ പേരിൽ സഹോദരൻ വെടിവച്ചുകൊന്നത്. ക്രോപ്പ് ടോപ്പുകൾ ധരിച്ച് എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തതിനാണ് മഗ്ദിദിനെ കൊലപ്പെടുത്തിയതെന്നാണ് ലഭ്യമായ വിവരം.
കഴിഞ്ഞ ആഴ്ച എർബിൽ നഗരത്തിൽ വച്ച് ഇമാൻ സമി മഗ്ദിദിന് നേരെ പതിനേഴുകാരനായ സഹോദരൻ വെടിയുതിർക്കുകയായിരുന്നു. ക്രോപ്പ് ടോപ്പുകൾ ധരിക്കുന്നതിന്റെയും സിഗരറ്റ് വലിക്കുന്നതിന്റെയും കുരിശ് ധരിക്കുന്നതിന്റെയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഇമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. യാഥാസ്ഥിതിക ഇറാഖി സമൂഹത്തിലെ പരമ്പരാഗത മാനദണ്ഡങ്ങളുമായി ഇമാന്റെ രീതികൾ പൊരുത്തപ്പെടുന്നതല്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഇസ്ലാമിക വിശ്വാസങ്ങൾ അനുസരിച്ച് സ്ത്രീകളുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ ധിക്കരിക്കുന്ന സഹോദരിയെ കുറിച്ച് ഇമാൻ മഗ്ദിദിന്റെ സഹോദരന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. തന്റെ സഹോദരി ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചുവെന്ന വിശ്വാസമാണ് സഹോദരിയെ കൊല്ലാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments