MalappuramKeralaNattuvarthaLatest NewsNews

ക്ലാസിൽ നോട്ട് എഴുതുന്നതിനിടെ പുഷ്പയിലെ ‘ശ്രീവല്ലി’ പാടി കുട്ടികൾ, വീഡിയോ പിടിച്ച് അധ്യാപിക: വൈറൽ വീഡിയോ

മഞ്ചേരി: തുറക്കൽ എച്ച്.എം.എസ് എ.യു.പി സ്‌കൂളിലെ കുട്ടികളും ടീച്ചറും പൊളിയാണ്. ക്ലാസിൽ നോട്ട് എഴുതുന്നതിനിടെ കുട്ടികൾ ‘ശ്രീവല്ലി’ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ പുറത്ത്. സുമയ്യ എന്ന അധ്യാപികയാണ് വീഡിയോ എടുത്തിരിക്കുന്നത്. ക്ലാസ് മുറിയിൽ വെച്ച് സിനിമാഗാനം കൂട്ടത്തോടെ, പാടുന്ന കുട്ടികളുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കുട്ടികൾ ഗാനം ആലപിക്കാനുണ്ടായ സാഹചര്യവും അധ്യാപിക വിശദീകരിക്കുന്നുണ്ട്. ടീച്ചറെയും സ്‌കൂളിനെയും അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്.

സംഭവത്തെ കുറിച്ച് അധ്യാപിക തന്റെ ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ:

സോഷ്യൽ ഹൈജീനും പേഴ്സണൽ ഹൈജീനും എന്താണെന്ന് വ്യക്തത വരുത്തുന്നതിനിടക്കാണ് മിൻഹാല് ഒരു മൂലക്കിരുന്നു ‘ശ്രീവല്ലി’ മൂളാൻ തുടങ്ങിയത്. ‘ബോഡിൽ നോക്കി അത് എഴുതിയെടുക്കെടാ കുട്ടാ’ എന്ന് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘ടീച്ചറേ.. കലാവാസനയുള്ള കുട്ടികളെ തളർത്തല്ലി’ എന്ന് യൂനസും അഫ്രയും കോറസ് പാടിയപ്പോൾ ഒന്നും നോക്കിയില്ല. ‘ടീച്ചർക്കേതായാലും പാടാൻ കഴിയില്ല.. നിങ്ങൾ ഉറക്കെ പാടിക്കോളീ.. പുസ്തകത്തിൽ ഒരു വരി തെറ്റിയെഴുതാൻ പാടില്ല ട്ടോ’ എന്ന് പറഞ്ഞു. അങ്ങനെ പാടിയതാണീ ശ്രീവല്ലി.

shortlink

Related Articles

Post Your Comments


Back to top button