Latest NewsIndiaNews

അവധിയിലായിരുന്ന സിആർപിഎഫ് ജവാനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി: ഭീകരൻ പിടിയിൽ

ശ്രീനഗർ: സിആർപിഎഫ് ജവാനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തിയ ഭീകരൻ പിടിയിൽ. ജമ്മു കശ്മീർ പോലീസാണ് ഇയാളെ പിടികൂടിയത്. അവധിയെടുത്ത് വീട്ടിൽ കഴിയുകയായിരുന്ന ഷോപിയാൻ സ്വദേശി മുക്താർ അഹമ്മദ് ദോഹി (34) ആണ് ഭീകരന്റെ വെടിയേറ്റ് വീരമൃത്യു വരിച്ചത്.

കൊല നടത്താൻ ഉപയോഗിച്ച പിസ്റ്റൾ പിടിയിലായ ഭീകരനിൽ നിന്നും കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു. ലഷ്കറെ തൊയ്ബ കമാൻഡർ അബിദ് റമസാൻ ഷെയ്ഖിന്റെ നിർദേശപ്രകാരമാണ് സിആർപിഎഫ് ജവാനെ ഇയാൾ കൊലപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു. കൊലയാളിക്ക് സഹായം നൽകിയ പ്രദേശവാസിയും പിടിയിലായതായി പോലീസ് വ്യക്തമാക്കി.

Read Also : നിയമലംഘനം: 2021 ൽ കുവൈത്ത് വിലക്കേർപ്പെടുത്തിയത് 139 വെബ്‌സൈറ്റുകൾക്ക്

ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് അവധിയിൽ തുടരുകയായിരുന്ന സിആർപിഎഫ് ജവാന് നേരെ ആക്രമണം ഉണ്ടായത്. ഏതാനും ദിവസങ്ങളായി മുക്താർ അവധിയിൽ ആയിരുന്നുവെന്ന് മനസിലാക്കിയ ഭീകരൻ ശനിയാഴ്ച രാത്രി 7.30 ന് വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. തുടർന്ന്, ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button