
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി പിണറായി സർക്കാർ. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമൂഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാവും പരിഷ്കരണം നടപ്പാക്കുകയെന്നും മലയാളം അക്ഷരമാലയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാണ് പാഠ്യപദ്ധതി നവീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ലിംഗ സമത്വം, ഭരണഘടന, മതനിരപേക്ഷത, കാന്‍സര്‍ അവബോധം, സ്‌പോര്‍ട്‌സ്, കല തുടങ്ങിയവയെല്ലാം കമ്മിറ്റി ചര്‍ച്ച ചെയ്യും. സമൂഹത്തിന്റെ അഭിപ്രായങ്ങളും ഈ കാര്യങ്ങളിൽ സ്വീകരിക്കും. കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി പൊതുവിദ്യാഭ്യാസമന്ത്രിയും കരിക്കുലം കോര്‍ കമ്മിറ്റി ചെയര്‍മാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണുണ്ടാവുക’- മന്ത്രി വ്യക്തമാക്കി.
Read Also: ഇനി അടുത്ത ഉന്നം കേരളവും തമിഴ്‌നാടും: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യം വെച്ച് ആം ആദ്മി
‘അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി കൊണ്ടുവരും. 2013 ന് ശേഷം ഇത് ആദ്യമായാണ് പാഠപുസ്തകങ്ങൾ നവീകരിക്കുന്നത്. പുതിയ പാഠ്യ പദ്ധതിയിലൂടെ അക്കാദമിക മികവിന് കൂടി തുടക്കമാവുമെന്നും പാഠപുസ്തകത്തിലെ മാറ്റത്തിനൊപ്പം അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകും’- മന്ത്രി അറിയിച്ചു.
Post Your Comments