KeralaLatest NewsNews

‘ഏത് യോഗിക്കും വീണ്ടും അധികാരത്തിലേറാന്‍ പറ്റും’: കോണ്‍ഗ്രസിന്റെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വിയാണെന്ന് വി.ടി. ബല്‍റാം

രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കടന്നുവന്ന ഘട്ടത്തില്‍ തന്നെ ഈ നാടിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ചില അടിസ്ഥാന സങ്കല്‍പങ്ങള്‍ നമ്മള്‍ രൂപപ്പെടുത്തി വെച്ചിട്ടുണ്ട്.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതല്ല. എങ്കിലും, നമ്മള്‍ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുക. തെരഞ്ഞെടുപ്പ് വിധിയില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്ക് സന്തോഷിക്കാനാകില്ല. ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമായി പണ്ടുതൊട്ടെ മനസിലാക്കിയ മനുഷ്യര്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പ് വിധി നിരാശയുണ്ടാക്കുന്നതാണെന്നും ബല്‍റാം പറഞ്ഞു.

‘ഈ നാടിന്റെ ചരിത്രമാണ് നമുക്ക് വീണ്ടും പ്രതീക്ഷയോട് കൂടി മുന്നോട്ട് പോകാന്‍ സഹായിക്കുന്നത്. ഈ ലോകത്തിന്റെ ചരിത്രവും അങ്ങനെ തന്നെയാണ്. എത്ര നീണ്ട ഇരവിന് ശേഷവും ഒരു സൂര്യോദയം ഉണ്ടാകും എന്ന ശുഭ പ്രതീക്ഷ തന്നെയാണ് നമ്മെ നയിക്കുന്നത്. അത് ഈ നാടിന്റെ ചരിത്രത്തിലുള്ള വിശ്വാസമാണ്. ഈ നാടിന്റെ അടിത്തറ അത്രമേല്‍ ഭദ്രമാണ്. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കടന്നുവന്ന ഘട്ടത്തില്‍ തന്നെ ഈ നാടിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ചില അടിസ്ഥാന സങ്കല്‍പങ്ങള്‍ നമ്മള്‍ രൂപപ്പെടുത്തി വെച്ചിട്ടുണ്ട്’- വി.ടി. ബല്‍റാം വ്യക്തമാക്കി.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

‘ഏത് യോഗിക്കും വീണ്ടും അധികാരത്തിലേറാന്‍ പറ്റുന്നുവെന്നത് ഗൗരവകരമായിട്ടുള്ളൊരു കാര്യമാണ്. ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്. മൂല്യങ്ങളെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വി തന്നെയായി മാറും. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഒരു മുസ്‌ലിമിനെ കാണാന്‍ സാധിക്കുന്നില്ല എന്നതാണ് കാര്യം. മാറ്റി നിര്‍ത്തലിന്റെ രാഷ്ട്രീയം ജനങ്ങളാല്‍ അംഗീകരിക്കപ്പെടുന്നു. അതാണ് ഉത്തര്‍പ്രദേശിലൊക്കെ നടക്കുന്നത്. തെരഞ്ഞെടുപ്പിലെ വിജയ-പരാജയമല്ല, മറിച്ച് ഇത്ര പരസ്യമായി പുറന്തള്ളലിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യുന്ന ജനത ഉണ്ടാകുന്നില്ല എന്നതാണ് പേടിക്കേണ്ടത്’- വി.ടി. ബല്‍റാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button