Latest NewsNewsIndia

ബിജെപിയെ വെല്ലുവിളിക്കാനുള്ള ശക്തിയൊന്നും ഇപ്പോൾ കോണ്‍ഗ്രസിനില്ല: സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഹിന്ദുത്വ ശക്തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ല എന്നതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആർഎസ്എസിന്റെ വാർഷിക റിപ്പോർട്ട് നൂനപക്ഷങ്ങളെ ലക്ഷ്യവെച്ചുള്ളതാണെന്നും രാജ്യത്ത് എന്താണ് ചെയ്യുന്നതെന്ന് കോൺഗ്രസ് തന്നെ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ ശക്തികളെ നേരിടാൻ സിപിഎം നേതൃത്വപരമായ പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  പഞ്ചാബിലെ ആദ്യ എ.എ.പി സർക്കാരിൽ 10 മന്ത്രിമാരെ തീരുമാനിച്ചു: ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രി മാത്രം

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 97 ശതമാനം സീറ്റിലും കോൺഗ്രസിന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിരുന്നു. 399 സ്ഥാനാർത്ഥികളാണ് പാർട്ടിക്ക് വേണ്ടി മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ 387 പേർക്കും കെട്ടിവച്ച കാശു പോയി. വെറും രണ്ടു സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. പിടിച്ചത് 2.4 ശതമാനം വോട്ടു മാത്രം. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്തുടനീളം ഓടി നടന്ന പ്രിയങ്ക പ്രചാരണം നടത്തിയെങ്കിലും അതൊന്നും വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button