ദോശയ്ക്ക് ധാരാളം വകഭേദങ്ങളും രുചിഭേദങ്ങളും ഏറെയുണ്ട്. ഇതാ, ഒരു പുതിയ തരം ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചില്ലി ദോശ. ക്യാപ്‌സിക്കം ചേർത്തുണ്ടാക്കുന്നതാണിത്. ഇതിൽ പച്ചക്കറി ചേര്‍ക്കുന്നത് ഗുണം കൂട്ടുന്നു.
ചേരുവകൾ
ദോശമാവ്-100 ഗ്രാം
സവാളി-1
ക്യാപ്‌സിക്കം-1
തക്കാളി-1
പച്ചമുളക്-2
മല്ലിയില
ഉപ്പ്
എണ്ണ
Read Also : നിത്യജപത്തിനുള്ള മന്ത്രങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചമുളക്, ക്യാപ്‌സിക്കം, തക്കാളി, സവാള, മല്ലിയില എന്നിവ വളരെ ചെറുതായി അരിയുക. ശേഷം പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ദോശമാവില്‍ ചേര്‍ത്ത് ഇളക്കണം. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള, ക്യാപ്‌സിക്കം, തക്കാളി എന്നിവ നല്ലപോലെ വഴറ്റണം. അല്‍പം ഉപ്പും ചേര്‍ക്കാം.
ദോശക്കല്ലു ചൂടാക്കി ഇളക്കി വച്ചിരിക്കുന്ന ദോശമാവൊഴിച്ച് പരത്തണം. ഇതിന് മുകളിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറിക്കൂട്ട് അല്‍പം എടുത്ത് വിതറുക. അല്‍പം എണ്ണയോ നെയ്യോ ഇടയ്ക്ക് ഒഴിച്ചു കൊടുക്കാം. ദോശയുടെ ഒരു ഭാഗം വെന്തു കഴിയുമ്പോള്‍ മറുഭാഗം മറിച്ചിടുക. വെന്തു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ ചട്‌നി കൂട്ടി കഴിയ്ക്കാം.
ക്യാരറ്റ്, ബീന്‍സ്, ക്യാബേജ് തുടങ്ങിയ പച്ചക്കറികളും ഇതിൽ ഉപയോഗിക്കാം. ദോശയുണ്ടാക്കാന്‍ നെയ്യ്, അല്ലെങ്കില്‍ എള്ളെണ്ണ ഉപയോഗിക്കുന്നത് രുചി കൂട്ടും.
Post Your Comments