മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ധിപ്പിക്കാനും പല വഴികളും സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം കഴിക്കുന്നതും ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. അതിന് സഹായിക്കുന്ന ഒന്നാണ് തേങ്ങ.
തേങ്ങ സ്വഭാവികമായി ശരീരത്തില്‍ ഈര്‍പ്പം സംരക്ഷിക്കാന്‍ സഹായിക്കുന്നവയാണ്. ദിവസം മുഴുവന്‍ ത്വക്കില്‍ ജലാംശം നിലനിര്‍ത്താനും പോഷണം നല്‍കാനും ഇവ സഹായിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട് ചര്‍മത്തില്‍ പുരട്ടുന്നത് തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെളിച്ചെണ്ണ ചര്‍മത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിര്‍ത്താന്‍ കൂടി സഹായിക്കുന്നു.
Read Also : ‘ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് ഒറ്റക്കെട്ടായി നിൽക്കാനാവില്ല: ഡികെ ശിവകുമാർ
ശരീരത്തിലെ ചെറുസുഷിരങ്ങള്‍ അടയ്ക്കാന്‍ വെളിച്ചെണ്ണയിലെ കൊഴുപ്പിന്റെ സാന്നിധ്യം സഹായിക്കുന്നു. ചര്‍മ ശോഷണത്തെ തടയുകയും ചെയ്യും. സുഷിരങ്ങള്‍ ഇല്ലാതാക്കുന്നത് വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു. വെളിച്ചെണ്ണ കൈയില്‍ പുരട്ടി മുഖത്ത് നന്നായി തടവിയാല്‍ മുഖത്തുള്ള ചമയങ്ങള്‍ എല്ലാം നീക്കി വൃത്തിയാക്കാന്‍ സാധിക്കും.
Post Your Comments