ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതിൽ ബിജെപിയെ പരിഹസിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോൺഗ്രസിനെ പോലെ കരയാതിരിക്കൂ എന്നായിരുന്നു അദ്ദേഹം ബിജെപിയെ പരിഹസിച്ചത്.
‘കോൺഗ്രസിനെ പോലെ കരയാതിരിക്കൂ. ധൈര്യമുണ്ടെങ്കിൽ നിങ്ങൾ ഓടിയൊളിക്കരുത്, ഞങ്ങളുമായി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഏറ്റമുട്ടുക. തിരഞ്ഞെടുപ്പിൽ 10 സീറ്റെങ്കിലും ബിജെപിക്ക് ലഭിക്കുകയാണെങ്കിൽ അത് വലിയൊരു നേട്ടമാണ് ‘- സിസോദിയ പറഞ്ഞു.
Read Also : മഞ്ജു വാര്യർ മുതൽ ഭാഗ്യലക്ഷ്മി വരെ, ആസിഫ് അലി മുതൽ ബാബുരാജ് വരെ: കൂടെ നിന്നവരുടെ പേരുകൾ വെളിപ്പെടുത്തി ഭാവന
ഡൽഹി സർക്കാർ മുൻസിപ്പൽ കോർപ്പറേഷൻ തൊഴിലാളികളുടെ 13,000 കോടി രൂപ അപഹരിച്ചു എന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തിന് പിന്നാലെയാണ് സിസോദിയയുടെ പരിഹാസം. ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നീട്ടിവെച്ചതിൽ അതൃപ്തി അറിയിച്ച് കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപണവുമായി രംഗത്തെത്തിയത്.
Post Your Comments