കൊച്ചി: ടൊവിനോ നായകനായി അഭിനയിക്കുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിന്റെ ചിത്രീകരണ സ്ഥലത്ത് വെച്ച് നാട്ടുകാരുമായി തല്ലുണ്ടാക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. ഷൂട്ടിങ്ങിനിടെ പരിക്കേറ്റ തന്റെ കാലും വെച്ചുകൊണ്ട് എങ്ങനെയാണ് നാട്ടുകാരെ തല്ലാൻ പറ്റുക എന്ന് താരം ചോദിക്കുന്നു. ‘പട’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഷൈൻ.
‘ഞാൻ എങ്ങനെയാണ് ഈ കാലും വെച്ചോണ്ട് അവരെ തല്ലാൻ പോവുക. ആളെ ഞാൻ തല്ലിയതല്ല എന്ന് മനസിലായില്ലേ. മിനിമം ഞാൻ കൊല്ലുകയേ ഉള്ളു. ഇനി കൊല്ലും എന്നൊന്നും പറയരുത് കേട്ടോ. ഞാനെങ്ങനെ തല്ലാനാണ്. മിനിമം കോമൺസെൻസ് ഇല്ലേ?’, ഷൈൻ ടോം തമാശയോടെ പറഞ്ഞു.
അതേസമയം, വെയ്സ്റ്റ് ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ നടൻ ഷൈന്‍ ടോം ചാക്കോ കയ്യേറ്റം ചെയ്തെന്നായിരുന്നു ഉയർന്ന ആരോപണം. എച്ച്എംഡി മാപ്പിളാസ് ഗോഡൗണില്‍ വെച്ച് സിനിമയുടെ ചിത്രീകരണം നടക്കവേയാണ് സംഘര്‍ഷമുണ്ടായത് എന്നാണ് റിപ്പോർട്ട്. സ്ഥലത്ത് വെയ്സ്റ്റ് ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇവരുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഷൈനും ചേര്‍ന്ന് വാക്കേറ്റം നടത്തിയതായാണ് ആരോപണം. തര്‍ക്കത്തിനിടയിക്ക് നടൻ ടൊവിനോയും ഇടപെട്ടതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടർന്ന്, സ്ഥലത്ത് എത്തിയ പൊലീസ് ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.
Post Your Comments