പലരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് കട്ടൻ ചായ. എന്നാൽ, ഇവ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണഗണങ്ങളെക്കുറിച്ച് പലരും ബോധവാൻമാരല്ല.
കട്ടൻചായ സ്ഥിരമായി കുടിക്കുന്നതിലൂടെ എന്തൊക്കെ നേട്ടം കൈവരിക്കാനാകുമെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്മേഷവും ഊര്‍ജവും പകരും.
Read Also : ‘ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് ഒറ്റക്കെട്ടായി നിൽക്കാനാവില്ല: ഡികെ ശിവകുമാർ
നമ്മുടെ കോശങ്ങള്‍ക്കും ഡിഎന്‍എയ്ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതത്തെ ചെറുക്കുകയും ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്റി ഓക്സിഡന്റുകളുടെ കലവറയുമാണ് കട്ടന്‍ചായ.
സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും. ചായയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ് അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു വ്യക്തിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.
Post Your Comments