
കൊച്ചി: മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി യുവതികൾ. കല്യാണത്തിനായി മേക്കപ്പിടാൻ വന്ന മേക്കപ്പ് ആർട്ടിസ്റ്റ് പീഡിപ്പിച്ചെന്ന പരാതിയുമായാണ് മൂന്ന് യുവതികൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റിനെതിരായ ‘മീ ടൂ’ പോസ്റ്റിട്ടതിന് ശേഷമാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
Post Your Comments