
ജനീവ: ലാബുകളിലെ അപകടകാരികളായ രോഗാണുക്കളുടെ സാമ്പിളുകള്‍ നശിപ്പിക്കാന്‍, യുക്രെയ്‌നോടാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. റഷ്യന്‍ ആക്രമണത്തില്‍ ലാബുകള്‍ തകര്‍ന്ന്, ലോകത്ത് മഹാമാരികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്.
റഷ്യന്‍ ആക്രമണത്തില്‍ ലാബുകള്‍ തകര്‍ന്നാല്‍ അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കള്‍ പുറത്തേക്ക് വ്യാപിക്കാനിടയാവും. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബയോ സെക്യൂരിറ്റി വിദഗദ്ധര്‍ രംഗത്ത് വന്നിരുന്നു. മറ്റ് പല രാജ്യങ്ങളിലും ഇത്തരം ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗങ്ങളുടെ ഭീഷണി എങ്ങനെ ലഘൂകരിക്കാമെന്നാണ് ഇത്തരം ലാബുകളില്‍ നടക്കുന്ന പഠനം. യുക്രെയ്‌നിലെ ലാബുകള്‍ക്ക് അമേരിക്കയുടെയും ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യന്‍ യൂണിയന്റെയും പിന്തുണയുണ്ട്.
Post Your Comments