Latest NewsNewsIndia

ഇവിഎം തട്ടിപ്പ്: സ്‌ട്രോങ് റൂമുകൾക്ക് മുന്നിൽ ബൈനോക്കുലർ ഉപയോഗിച്ച് കാവൽ നിന്ന എസ്‌പി സ്ഥാനാർത്ഥിക്ക് വൻ പരാജയം

ഹസ്‌തിനപുരി: യുപി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇവിഎം സ്‌ട്രോങ് റൂമുകൾക്ക് മുന്നിൽ ബൈനോക്കുലർ ഉപയോഗിച്ച് കാവൽ നിന്ന സമാജ്‌വാദി പാർട്ടി നേതാവ് യോഗേഷ് വർമ്മയ്ക്ക് പരാജയം. സ്‌ട്രോങ് റൂമുകൾക്ക് മുന്നിൽ യോഗേഷ് വർമ്മ ബൈനോക്കുലർ ഉപയോഗിച്ച് കാവൽ നിൽന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഹസ്‌തിനപുരിയിലെ ബിജെപി സിറ്റിംഗ് എംഎൽഎ ദിനേശ് ഖതികിനോട് 7,312 ന് വർമ്മ പരാജയപ്പെട്ടു.

വിജയിച്ച ബിജെപി സ്ഥാനാർത്ഥി 1,07,587 വോട്ടുകൾ നേടിയപ്പോൾ സമാജ്‌വാദി പാർട്ടി നേതാവ് 1,00,275 വോട്ടുകൾ നേടി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സൗന്ദര്യമത്സര ജേതാവ് അർച്ചന ഗൗതമിന് 1,519 വോട്ടുകൾ മാത്രമാണ് നേടിയത്.

സിപിഎംകാർക്ക് തുള്ളാനെന്തിരിക്കുന്നു? ആകെയുള്ളത് ഒരു ചെറു സംസ്ഥാനത്തെ ഭരണം: കുറിപ്പ്

യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി വൻ വിജയം നേടുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിൽ ഇവിഎമ്മുകളിൽ കൃത്രിമം നടന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ്, യോഗേഷ് വർമ്മ ജീപ്പിന് മുകളിൽ നിൽക്കുകയും ബൈനോക്കുലറിലൂടെ ഇവിഎം സ്‌ട്രോങ് റൂമിൽ നിരീക്ഷണം നടത്തുകയും ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button