കമ്പ്യൂട്ടര്‍ ലോകം നിയന്ത്രിക്കുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്ത സമയത്ത് ആന്‍ഡ്രോയ്ഡ് ഫോൺ കൈകാര്യം ചെയ്യുന്നവരാണ് എല്ലാവരും. നിരന്തരമുള്ള കമ്പ്യൂട്ടറിന്റെ ഉപയോഗം കണ്ണുകളെ തകരാറിലാക്കും. എട്ടും ഒന്‍പതും മണിക്കൂറുകളില്‍ തുടര്‍ച്ചയായി കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരിക്കുന്നവരുടെ കാഴ്ചയെ തന്നെ ഇത് വളരെ വേഗത്തില്‍ ബാധിക്കുന്നു. ‘ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍’ എന്ന കണ്ണുമായി ബന്ധപ്പെട്ട അസ്വസ്ഥത അനുഭവിക്കേണ്ടതായി വരുന്നവരാണ് ഏറെ പേരും. ഗുരുതരമാകാതെ ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ ഒഴിവാക്കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.
കമ്പ്യൂട്ടര്‍ നിരന്തരം ഉപയോഗിക്കുന്നവര്‍ കമ്പ്യൂട്ടര്‍ സക്രീനില്‍ നിന്ന് ഏകദേശം ഒരു കൈ അകലത്തില്‍ ഇരിക്കുന്നത് കാഴ്ചയ്ക്ക് ഉത്തമമായിരിക്കും. അനുയോജ്യമായ ലൈറ്റുകള്‍ വേണം കമ്പ്യൂട്ടര്‍ വെച്ചിരിക്കുന്ന സ്ഥലത്ത് ഉപയോഗിക്കേണ്ടത്. ജോലിസ്ഥലത്തെ ലൈറ്റുകളുടെ സ്ഥാനങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് കുറച്ചൊക്കെ മാറ്റാവുന്നതാണ്. മണിക്കൂറുകള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ആന്റിഗ്ലെയര്‍ ഗ്ലാസുകള്‍ ഉപയോഗിക്കാവുന്നതാണ്.
Read Also : അമ്മയുടെ വിയോഗത്തിന്റെ 16 ആം ദിവസവും ജന്മദിനവും : നൊമ്പരപ്പെടുത്തി സിദ്ധാര്‍ത്ഥ് ഭരതന്റെ പോസ്റ്റ്
കണ്ണുകള്‍ക്ക് ഹാനികരമായ ലൈറ്റുകളെ ഒരു പരിധി വരെ തടയാനും കാഴ്ചയെ മികവുറ്റതാക്കാനും ആന്റിഗ്ലെയര്‍ ഗ്ലാസുകള്‍ക്ക് സാധിക്കും. തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ 20 മിനിറ്റ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ 20 സെക്കന്റ് നേരം 20 അടി ദൂരത്തേക്ക് നോക്കി കണ്ണുകള്‍ക്ക് വിശ്രമം നല്‍കേണ്ടതാണ്. ചെറിയ അക്ഷരങ്ങള്‍ വായിച്ചെടുക്കുന്നത് കണ്ണിന് വളരെ ആയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഫോണ്ട് സൈസ് കൂട്ടുന്നത് നന്നായിരിക്കും. അതുപോലെ തന്നെ ഫോണിന്റെ ഉപയോഗവും കുറയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യം ആണ്.
Post Your Comments