മുംബൈ: പ്രമുഖ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന് നിയന്ത്രണമേർപ്പെടുത്തി റിസർവ്വ് ബാങ്ക്. കമ്പനിയുടെ പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്കേർപ്പെടുത്തി. ഇക്കാര്യം ആര്‍ബിഐ ട്വിറ്ററിൽ വ്യക്തമാക്കി.1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിന്റെ 35 എ വകുപ്പ് അനുസരിച്ചാണ് നടപടി.
ഒരു ഐടി ഓഡിറ്റ് കമ്പനിയെ ഏൽപ്പിച്ച് സ്ഥാപനത്തിലെ ഐടി വിഭാഗത്തില്‍ വിപുലമായ ഓഡിറ്റിങ് നടത്താനും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐടി ഓഡിറ്റര്‍മാരില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിലവിലെ നിയന്ത്രണത്തില്‍ തുടര്‍ നടപടിയെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.
Post Your Comments